ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് കട്ടപ്പനയില്‍
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് കട്ടപ്പനയില്‍

ഇടുക്കി: കട്ടപ്പന നഗരത്തിലെ ഹോട്ടല്‍ ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കേരളാ ഹോട്ടല്‍ ആന്‍ഡ് റസ്റ്റൊറന്റ് അസോസിയേഷന്‍ കട്ടപ്പന യൂണിറ്റ് കമ്മിറ്റിയുടെയുടെ നേതൃത്വത്തില്‍ കട്ടപ്പന താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. മലമ്പനി, മന്ത്, കുഷ്ഠരോഗം, ക്ഷയം തുടങ്ങിയ രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഭക്ഷണസാധന ഉല്‍പാദന വിതരണ മേഖലയില്‍ പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് വേണ്ടി ഇത്തരത്തിലെ പരിശോധനകള്‍ കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ എല്ലാവര്‍ഷവും സംഘടിപ്പിക്കാറുണ്ട് എന്ന് കെ എച്ച് ആര്‍ എ യൂണിറ്റ് പ്രസിഡന്റ് സജീന്ദ്രന്‍ പൂവാങ്കല്‍ പറഞ്ഞു.
താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി കെ ദിലീപ്, ജെ എച്ച് ഐ മാരായ വിധു എ സോമന്‍, പി രാജന്‍, ജോണ്‍ ജെയിംസ്, ജോബി താര , സുജാത എന്നിവര്‍ ക്യാമ്പ് നയിച്ചു. കെ എച്ച് ആര്‍ എ കട്ടപ്പന യൂണിറ്റ് ഭാരവാഹികളായ സജീന്ദ്രന്‍ പൂവാങ്കന്‍, കെ ജെ സുജികുമാര്‍, ബിനോയി സെബാസ്റ്റ്യന്‍, എം ടി സുഭാഷ്, ശ്രീജിത്ത് മോഹന്‍,ജയേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






