ഇടുക്കി ജലാശയത്തിന്റെ പദ്ധതി പ്രദേശങ്ങളില്‍ വ്യാപകമായി തോട്ട പൊട്ടിക്കുന്നതായി പരാതി
ഇടുക്കി ജലാശയത്തിന്റെ പദ്ധതി പ്രദേശങ്ങളില്‍ വ്യാപകമായി തോട്ട പൊട്ടിക്കുന്നതായി പരാതി

ഇടുക്കി: ഇടുക്കി ജലാശയത്തിന്റെ പദ്ധതി പ്രദേശങ്ങളില്‍ വ്യാപകമായി തോട്ട ഇട്ട് മത്സ്യ മേഖലയെ നശിപ്പിക്കുന്നതായി പരാതി. അയ്യപ്പന്‍കോവില്‍ പുരാതന ക്ഷേത്രത്തിനോട് ചേര്‍ന്ന് ഭാഗങ്ങളിലും തോണിത്തടി ഭാഗങ്ങളിലുമാണ് വ്യാപകമായി തോട്ട ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി മത്സ്യക്കുഞ്ഞുങ്ങളെയാണ് പെരിയാറ്റില്‍ നിക്ഷേപിച്ചത്. മത്സ്യങ്ങളുടെ പ്രജനന സമയമായതിനാല്‍ ഇത്തരം പ്രവര്‍ത്തികള്‍ മത്സ്യ സമ്പത്തിനെ നശിപ്പിക്കും. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
പെരിയാറിനെ ആശ്രയിച്ചു മത്സ്യമേഖലയെ ഉപജീവന മാര്‍ഗ്ഗമായി സ്വീകരിക്കുന്ന നിരവധി മത്സ്യ തൊഴിലാളികളാണ് ഈ മേഖലയില്‍ ഉള്ളത്. സിലോപ്പിയ, കട്ടള, മറ്റ് ചെറുമീനുകള്‍ തുടങ്ങിയവയാണ് ചത്തുപൊങ്ങുന്ന ഏറെയും . ഒരു മാസം മുമ്പ് തോണിത്തടിയിലെ ആശാന്‍ കയത്തിനോട് ചേര്‍ന്ന് സാമൂഹികവിരുദ്ധര്‍ നഞ്ചു കലക്കിയതിനെ തുടര്‍ന്ന് നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങിയിരുന്നു.
What's Your Reaction?






