വണ്ടിപ്പെരിയാര്‍ ടൗണില്‍ അപകട ഭീതി പരത്തി കന്നുകാലികള്‍
വണ്ടിപ്പെരിയാര്‍ ടൗണില്‍ അപകട ഭീതി പരത്തി കന്നുകാലികള്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ ടൗണില്‍ കാല്‍നട, വാഹന യാത്രക്കാര്‍ക്ക്അപകട ഭീതി പരത്തി അലഞ്ഞ് തിരിഞ്ഞ് കന്നുകാലികള്‍ . നിരവധി പരാതികള്‍ ഉയര്‍ന്നതോടെ അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടി ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കി പ്രശ്‌നപരിഹാരം കാണുമെന്ന പഞ്ചായത്തിന്റെ പ്രഖ്യാപനം പാഴ് വാക്കാകുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഒരു മാസത്തിനിടെ അലഞ്ഞുതിരിഞ്ഞ് നടന്ന 2 കന്നുകാലികള്‍ വാഹനമിടിച്ച് ചത്തതിലൂടെ ഇവയെ മറവ് ചെയ്യാന്‍ പഞ്ചായത്ത് ചിലവായത് 8000 രൂപയാണ്.
നിരന്തര പരാതികള്‍ക്കൊടുവില്‍ ശബരിമല മണ്ഡലകാല സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് അലഞ്ഞുതിരിയുന്ന കന്നുകാലികളുടെ ഉടമയില്‍ നിന്നും പിഴ ഈടാക്കുമെന്ന് പഞ്ചായത്ത് ഭരണ സമിതി തീരുമാനമെടുത്തത്. കൂടാതെ ഇത്തരത്തില്‍ നടക്കുന്ന കന്നുകാലികളെ പിടിച്ചു കെട്ടുന്നതിനായി സ്ഥലമൊരുക്കിക്കുകയും, പൗണ്ട് നിര്‍മിക്കുകയും ചെയ്യുമെന്ന തീരുമാനവും കടലാസില്‍ മാത്രം ഒതുങ്ങിയെന്ന ആക്ഷേപമാണ് ഉയരുന്നത്. ദേശീപാതയിലൂടെ അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പിടിച്ചു കെട്ടികയും, അവയുടെ ഉടമ വരാത്ത പക്ഷം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ലേലം ചെയ്ത് തുക പഞ്ചായത്ത് ഫണ്ടില്‍ ഉള്‍പ്പെടുത്തണമെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. എന്നിട്ടും വിഷയത്തിലുള്ള പഞ്ചായത്തിന്റെ നിസംഗതയ്‌ക്കെതിരെ വ്യാപക പ്രതിഷേധ മാണുയരുന്നത്.
What's Your Reaction?






