ശമ്പളം ചോദിച്ച യുവതിയെ ഉടമയും സൂപ്പര്‍വൈസറും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
ശമ്പളം ചോദിച്ച യുവതിയെ ഉടമയും സൂപ്പര്‍വൈസറും ചേര്‍ന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

ഇടുക്കി: ശമ്പളം ചോദിച്ചതിന്റെ പേരില്‍ തോട്ടം ഉടമയും സൂപ്പര്‍വൈസറും ചേര്‍ന്ന് യുവതിയെ വധിക്കുവാന്‍ ശ്രമിച്ചതായി പരാതി. റിസോര്‍ട്ട് നടത്തിപ്പുകാരനായ തോട്ടം ഉടമയുടെ അനധികൃത ഇടപാടുകള്‍ നേരില്‍ കണ്ടതിനെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ജോലി ഉപേക്ഷിച്ചിരുന്നു. പിന്നീട് തനിക്കും ഭര്‍ത്താവിനും ലഭിക്കുവാനുള്ള ശമ്പളം ചോദിക്കുകയും ഇതേത്തുടര്‍ന്ന് വടിവാള്‍ ഉപയോഗിച്ചും വാഹനം കയറ്റിയും കൊലപ്പെടുത്തുവാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതിയും ഭര്‍ത്താവും വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കി. വണ്ടിപ്പെരിയാര്‍ 63-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന തേക്കടിഹൈറ്റ് എന്ന റിസോര്‍ട്ട് നടത്തിപ്പുകാരനായ സെബി ജെയിംസിന്റെ റിസോര്‍ട്ടിലും ഏലത്തോട്ടത്തിലും ജോലി ചെയ്ത് വന്നിരുന്ന വണ്ടിപ്പെരിയാര്‍ പള്ളിപ്പടി മുടിയില്‍ കിഴക്കേതില്‍ അനീഷയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വ്യാഴാഴ്ച രാവിലെ സൂപ്പര്‍വൈസറായ ബിനോയ് മാത്യുവിനെ വഴിയില്‍ വച്ച് കണ്ട അനീഷ ബാക്കി ശമ്പളം ചോദിച്ചതിനെ തുടര്‍ന്ന് സൂപ്പര്‍വൈസര്‍ അനീഷയുടെ കഴുത്തില്‍ കടന്നുപിടിക്കുകയും വാഹനത്തില്‍ ഉണ്ടായിരുന്ന വടിവാള്‍ എടുത്ത് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ആയിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇയാളെ പിടിച്ചു മാറ്റിയതോടുകൂടി തൊട്ടടുത്ത വേലി പുറത്തേക്ക് അനീഷയെ തള്ളി ഇടുകയും വാഹനം കയറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടികള്‍ സ്വീകരിക്കുന്നില്ലയെന്ന ആക്ഷേപമാണ് ഉയരുന്നത്.
What's Your Reaction?






