ഭൂനിയമ ഭേദഗതി ചട്ടം: കോണ്‍ഗ്രസ് അണക്കരയില്‍ പ്രതിഷേധ സംഗമം നടത്തി
ഭൂനിയമ ഭേദഗതി ചട്ടം: കോണ്‍ഗ്രസ് അണക്കരയില്‍ പ്രതിഷേധ സംഗമം നടത്തി

ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടത്തിനെതിരെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി അണക്കരയില്‍ പ്രതിഷേധ സംഗമം നടത്തി. ഡിസിസി മുന്‍ പ്രസിഡന്റ് റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലയളവില്‍ ജില്ലയില്‍ കെട്ടിട നിര്‍മാണത്തിന് തടസമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 2016ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് അന്നത്തെ കലക്ടര്‍ ജില്ലയെ ദ്രോഹിക്കുന്ന വിവാദ ഉത്തരവ് ഇറക്കിയത്. സര്‍ക്കാരിന്റെ തെറ്റായ തീരുമാനം ശരിയാണെന്ന് വരുത്തി തീര്‍ക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ കള്ളം പ്രചരിപ്പിക്കുന്നു. നിയമസഭയില്‍ യുഡിഎഫ് അംഗങ്ങള്‍ നിര്‍ദേശിച്ച ഗുണകരമായ ഭേദഗതികള്‍ തള്ളിയാണ് ബില്ല് പാസാക്കിയതെന്നും റോയി കെ പൗലോസ് കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് വി വി മുരളി അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ റഷീദ്, ബ്ലോക്ക് പ്രസിഡണ്ട് റോബിന്‍ കാരക്കാട്ട്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടോണി തോമസ്, ബ്ലോക്ക് സെക്രട്ടറി ബിനേഷ് മധുരത്തില്‍, നേതാക്കളായ വക്കച്ചന്‍ തുരുത്തിയില്‍, തങ്കച്ചന്‍ ഇടയാടി, സാബു വയലില്‍, അച്ചാമ്മ വര്‍ഗീസ്, റോന്‍സി, ജയന്‍ കുഴിക്കാട്ട്, സനൂപ് സ്‌കറിയ പുതുപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






