കട്ടപ്പനയിൽ നിന്ന് അറബിക്കടലിൻ്റെ കാണാക്കാഴ്ചകളിലേക്ക്: ഉല്ലാസയാത്ര 15ന്
കട്ടപ്പനയിൽ നിന്ന് അറബിക്കടലിൻ്റെ കാണാക്കാഴ്ചകളിലേക്ക്: ഉല്ലാസയാത്ര 15ന്

ഇടുക്കി: ആഡംബര കപ്പലിൽ അറബിക്കടലിന്റെ കാഴ്ചകൾ കാണാൻ കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ അവസരമൊരുക്കുന്നു. വ്യാഴാഴ്ചയാണ് ഉല്ലാസയാത്ര. ആഡംബര ക്രൂസ് യാത്ര കപ്പലായ നെഫർറ്റിറ്റിയിൽ അഞ്ച് മണിക്കൂർ കടലിൽ ചെലവഴിക്കാം. സംഗീതം, നൃത്തം, ഡിജെ, കുട്ടികൾക്കുള്ള കളിസ്ഥലം, തിയറ്റർ തുടങ്ങിയ സൗകര്യങ്ങളെല്ലാം മൂന്നു നിലകളിൽ 48.5 മീറ്റർ നീളവും 14.5 മീറ്റർ വീതിയുമുള്ള കപ്പിലിലുണ്ട്. മുതിർന്നവർക്ക് 3790 രൂപയും കുട്ടികൾക്ക് 1480 രൂപയുമാണ് ഫീസ്. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനാണ് നെഫർറ്റിറ്റിയുടെ ചുമതല. താൽപര്യമുള്ളവർ പേരുനൽകണം. ഫോൺ: 04868 252333, 9447611856.
What's Your Reaction?






