നെടുങ്കണ്ടം മുണ്ടിയെരുമയില്‍ തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്
നെടുങ്കണ്ടം മുണ്ടിയെരുമയില്‍ തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്

ഇടുക്കി : നെടുങ്കണ്ടത്ത് തമിഴ്‌നാട്ടില്‍നിന്ന് തൊഴിലാളികളുമായി എത്തിയ ജീപ്പ് മറിഞ്ഞ് അപകടം.
8 പേര്‍ക്ക് പരിക്ക്. 18 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. വാസുകുട്ടന്‍പാറയ്ക്ക് സമീപം കയറ്റം കയറുന്നതിനിടെ ജീപ്പ് നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നു. വാഹനത്തിന്റെ ഡോര്‍ വെട്ടി പൊളിച്ചാണ് തൊഴിലാളികളെ പുറത്തെടുത്തത്.
പരിക്കേറ്റവരെ നെടുങ്കണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.
What's Your Reaction?






