കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി
കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി

ഇടുക്കി: കട്ടപ്പന ഓസാനം ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടന്നു. ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ ഡിവൈഎസ്പി കെ. ആര്‍. ബിജു പരേഡില്‍ അഭിവാദ്യം സ്വീകരിച്ചു. അച്ചടക്കവും മികവും പുലര്‍ത്തുന്ന ഓസാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കട്ടപ്പന ഡിവൈഎസ്പി വിഎസ് നിഷാദ് മോന്‍, കട്ടപ്പന എസ്എച്ച്ഒ ടി സി മുരുകന്‍, എസ്പിസി പ്രൊജക്ട് ഓഫീസര്‍ അബ്ദുള്‍ റസാക്ക്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി, കൗണ്‍സിലര്‍ സോണിയ ജെയ്ബി, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളിയില്‍, പ്രിന്‍സിപ്പല്‍ ഫാ. മനു കെ മാത്യു എന്നിവര്‍ പങ്കെടുത്തു. കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാരായ ഷാജി ജോസഫ്, അഞ്ചു വി.ജെ. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ ജിന്‍സ് വര്‍ഗീസ്, ബിബീന കെ പി, പിടിഎ പ്രസിഡന്റ് വിനീത സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






