ഇടുക്കി: ജില്ലാ പ്രിന്‍സിപ്പല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് സമ്മേളനവും പരീക്ഷ ഒരുക്ക അവലോകനവയോഗവും സംഘടിപ്പിച്ചു. ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മാതൃകാപരമായ സേവനത്തിനുശേഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ഹയര്‍സെക്കന്‍ഡറി എഡ്യുക്കേഷന്‍ എക്‌സാം ജോയിന്റ് ഡയറക്ടര്‍ ഡോ.കെ മാണിക്യരാജ്, കോട്ടയം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി എന്‍ വിജി എന്നിവര്‍ പരീക്ഷ ഒരുക്ക സെമിനാര്‍ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍ അധ്യക്ഷനായി. ജില്ലാ പ്രിന്‍സല്‍ ഫോറം സെക്രട്ടറി ബിസോയി ജോര്‍ജ്, കട്ടപ്പന എസ് ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ കെ സി മാണി, ജില്ല ഹയര്‍സെക്കന്‍ഡറി അസിസ്റ്റന്റ് കോഡിനേറ്റര്‍ എ..െ ജ ബൈജു, കട്ടപ്പന ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ മിനി ഐസക് എന്നിവര്‍ സംസാരിച്ചു.