ഏഷ്യന്‍ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം
ഏഷ്യന്‍ പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം

ഇടുക്കി: ഏഷ്യന്‍ പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി സ്വര്‍ണ്ണം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആദരം 2024 എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് സ്‌കൂളിനെ പ്രതിനിധികരിച്ച് മത്സരിച്ച പ്ലസ് ടു വിദ്യാര്‍ഥി വിഷ്ണു രാജനേയും എസ്.എസ്.എല്‍.സി വിദ്യാര്‍ഥിനി വൃന്ദാരാജനേയുമാണ് വാര്‍ഡുകള്‍ നല്‍കി അനുമോദിച്ചത്. സ്‌കൂള്‍ മാനേജര്‍ ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ ജിജോ ജോര്‍ജ്, പി.ടി.എ പ്രസിഡന്റ് ജോളി ആലപ്പുര , ജില്ലാ സ്‌പോര്‍ട്ട്‌സ് ഓഫീസര്‍ ദീപ്തി മരിയാ ജോസ്, ഹെഡ്മിസ്ട്രസ് അര്‍ച്ചന തോമസ്, അധ്യാപകരായ ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, സിബിച്ചന്‍ ജോസഫ്, സിജോ, ജാസ്മിന്‍ ജോണ്‍, കായിക താരങ്ങളുടെ പിതാവ് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






