ചൊക്രമുടി ഭൂമി വിവാദത്തില്‍ മുന്‍ സിപിഐ നേതാവിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്
ചൊക്രമുടി ഭൂമി വിവാദത്തില്‍ മുന്‍ സിപിഐ നേതാവിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്

ഇടുക്കി: ബൈസണ്‍വാലി ചൊക്രമുടി ഭൂമി വിവാദത്തില്‍ മുന്‍ സിപിഐ നേതാവ് എം.ആര്‍ രാമകൃഷ്ണനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. എം ആര്‍ രാമകൃഷ്ണന്‍ സിപിഐ ചിന്നക്കനാല്‍ ലോക്കല്‍ സെക്രട്ടറിയായിരുന്ന സമയത്ത്, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പരേതനായ കെഎം വര്‍ഗീസിന്റെ പേരില്‍ വ്യാജ രേഖ ചമച്ച് കൈമാറ്റം നടത്തി സ്വന്തമാക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും കെ.എം വര്‍ഗീസിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 20 ഏക്കര്‍ ഭൂമി 1984ല്‍ ഏക്കറിന് 600 രൂപ നിരക്കില്‍ 12000 രൂപ നല്‍കി വാങ്ങിയതാണെന്നും എം.ആര്‍ രാമകൃഷ്ണന്‍ പ്രതികരിച്ചു. 2024 ഫെബ്രുവരി 29 ന് ഇദ്ദേഹം എഴ് ലക്ഷം രൂപയ്ക്ക് 12 ഏക്കര്‍ ഭൂമി അടിമാലി സ്വദേശി സിബിക്ക് കൈമാറ്റം ചെയ്തതിന്റെ രേഖകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. അതീവ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്ന ഈ ഭൂമി, തുടര്‍ന്ന് വിവിധ പ്ലോട്ടുകളാക്കി, ഏക്കറിന് മൂന്നര കോടിയോളം രൂപയ്ക്ക് മറിച്ച് വില്‍ക്കുകയായിരുന്നു. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ഭൂമിയുടെ പട്ടയ സാധ്യതകളും കൈവശ രേഖകളും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റവന്യു മന്ത്രി, കഴിഞ്ഞ ദിവസം കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
What's Your Reaction?






