ജില്ലയിലെ അനധികൃത ഭൂ ഇടപാടുകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി അതിജീവന പോരാട്ടവേദി
ജില്ലയിലെ അനധികൃത ഭൂ ഇടപാടുകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി അതിജീവന പോരാട്ടവേദി

ഇടുക്കി: ജില്ലയിലെ അനധികൃത ഭൂ ഇടപാടുകളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി സ്വതന്ത്ര കര്‍ഷക സംഘടനയായ അതി ജീവന പോരാട്ടവേദി രംഗത്ത്. വാഗമണ്ണിലെ കെട്ടിട നിര്‍മാണത്തിലും തോട്ടം ഭൂമി മുറിച്ചു വില്‍ക്കുന്നതിലും വിശദമായ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് അതിജീവന പോരാട്ടവേദി. ജില്ലയിലെ സങ്കീര്‍ണ്ണമായ ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യാതൊരു നടപടിയും റവന്യൂ വിഭാഗം സ്വീകരിയ്ക്കുന്നില്ല.
എന്നാല്‍ വന്‍കിട കൈയേറ്റങ്ങള്‍ക്കും വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും യാതൊരു തടസവുമില്ലെന്ന് പോരാട്ട വേദി ആരോപിക്കുന്നു. ചിന്നക്കനാലില്‍ അടക്കം ലൈഫ് പദ്ധതിയില്‍ വീട് നിര്‍മാണത്തിന് എന്‍ ഓ സി നിഷേധിയ്ക്കുമ്പോഴാണ് വാഗമണ്ണില്‍ വന്‍കിട നിര്‍മാണങ്ങള്‍ നടക്കുന്നത്. പീരുമേട്ടിലെ പൂട്ടികിടക്കുന്ന തോട്ടങ്ങള്‍ മുറിച്ചു വില്‍ക്കുന്നുണ്ട്. ഇത്തരം ഇടപാടുകള്‍ക്കെല്ലാം ജില്ലാ ഭരണകൂടത്തിന്റെ മൗനാനുവാദം ഉണ്ടെന്നാണ് ആരോപണം
What's Your Reaction?






