കുരങ്ങ് ശല്യം: പൊറുതിമുട്ടി വണ്ടന്‍മേട്ടിലെ വ്യാപാരികള്‍
കുരങ്ങ് ശല്യം: പൊറുതിമുട്ടി വണ്ടന്‍മേട്ടിലെ വ്യാപാരികള്‍

ഇടുക്കി: കുരങ്ങ് ശല്യത്തില്‍ പൊറുതിമുട്ടി വണ്ടന്‍മേട്ടിലെ വ്യാപാരികള്‍. കൂട്ടമായെത്തുന്ന കുരങ്ങുകള്‍ വ്യാപാര സ്ഥാപനങ്ങളുടെ ഓടിളക്കിയും കുടിവെള്ള ടാങ്കിലേക്കുള്ള പൈപ്പുകള്‍ പൊട്ടിച്ചും വലിയ നാശമാണ് സൃഷ്ടിക്കുന്നത്. വണ്ടന്‍മേട് ടൗണിലെ പഴയ കെട്ടിടത്തില്‍ തമ്പടിക്കുന്ന കുരങ്ങുകള്‍ കൃഷിനാശത്തിന് പുറമേ വീടുകള്‍ക്കും കേടുപാട് വരുത്തുന്നുണ്ട്. വീട്ടുമുറ്റത്തും പുരയിടങ്ങളിലും കൃഷി ചെയ്യുന്ന പച്ചക്കറികളും തേങ്ങയും കരിക്കുമെല്ലാം നശിപ്പിക്കുന്നു. വ്യാപാര സ്ഥാപനങ്ങളുടെ അകത്ത് കയറിയും സാധനങ്ങള്‍ നാശിപ്പിക്കുന്നതായി വ്യാപാരികള്‍ പറയുന്നു.
What's Your Reaction?






