ഇടുക്കി: കനത്ത മഴയിലും കാറ്റിലും വാത്തിക്കുടി കിളിയാര്‍കണ്ടം തടത്തില്‍ മോഹനന്റെ പാവല്‍കൃഷി നശിച്ചു. വീശിയടിച്ച കാറ്റില്‍ പന്തല്‍ നിലംപൊത്തി. 5 ഏക്കര്‍ സ്ഥലത്തെ കൃഷി നശിച്ചു. വായ്പയെടുത്താണ് കൃഷി തുടങ്ങിയത്. ആഴ്ചയില്‍ 2000 കിലോയോളം പാവയ്ക്ക വിളവെടുത്തിരുന്നു