ശാരീരികമായി ഉപദ്രവിച്ചതായി യുവതിയുടെ പരാതി: അയ്യപ്പന്‍കോവില്‍ സ്വദേശി അറസ്റ്റില്‍
ശാരീരികമായി ഉപദ്രവിച്ചതായി യുവതിയുടെ പരാതി: അയ്യപ്പന്‍കോവില്‍ സ്വദേശി അറസ്റ്റില്‍

ഇടുക്കി: ശാരീരികമായി ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയില്‍, ഒപ്പം താമസിച്ചിരുന്ന യുവാവിനെ ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. അയ്യപ്പന്‍കോവില്‍ കന്നിക്കല്ല് കാരക്കാട്ട് സജന്‍ സാര്‍ലെറ്റാണ് പിടിയിലായത്.
സുഹൃത്തുക്കളായ ഇരുവരും 3 വര്‍ഷമായി ഒന്നിച്ചുതാമസിച്ചുവരികയായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. എന്നാല്‍ കുടുംബവഴക്കിനെ തുടര്‍ന്ന് യുവാവ് ശാരീരികവും മാനസികവും പീഡിപ്പിക്കുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. യുവാവുമായി ഒരുമിച്ച് താമസം തുടങ്ങുമ്പോള്‍ ഇവര്‍ക്ക് 17 വയസായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
What's Your Reaction?






