കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ വ്യാഴാഴ്ച മുതല്‍
കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ വ്യാഴാഴ്ച മുതല്‍

ഇടുക്കി: കാഞ്ചിയാര്‍ സെന്റ് മേരീസ് പള്ളിയില്‍ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ വ്യാഴാഴ്ച തുടങ്ങും. ഇടവകയിലെ മുതിര്‍ന്നവരുടെ സംഗമവും ആദരിക്കല്‍ ചടങ്ങും നടക്കും. വ്യാഴാഴ്ച വൈകിട്ട് 4.30ന് കോടിയേറ്റും കുര്‍ബാനയും, ഫാ. ജോസഫ് ഇരുപ്പക്കാട്ട് നേതൃത്വം നല്‍കും. വൈകിട്ട് 6.30ന് അമല കമ്മ്യൂണിക്കേഷന്‍സിന്റെ ശാന്തം എന്ന നാടകം അരങ്ങേറും.വെള്ളിയാഴ്ച വിശുദ്ധ കുര്‍ബാനയും സെമിത്തേരി സന്ദര്‍ശനവും. ശനിയാഴ്ച വൈകിട്ട് വിവിധ കൂട്ടായ്മ കേന്ദ്രങ്ങളില്‍ നിന്ന് കഴുന്ന് പ്രദക്ഷിണം, 6.30ന് ടൗണ്‍ കുരിശടിയില്‍ റാസ കുര്‍ബാന. തേനി മിഷന്‍ ഡയറക്ടര്‍ ഫാ. ജെയിംസ് ആയല്ലൂര്‍, ഫാ. സെബാസ്റ്റ്യന്‍ പുളിയ്ക്കക്കുന്നേല്‍, ജോസഫ് ഇരുപ്പക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും നടക്കും. ഞായറാഴ്ച വൈകിട്ട് 4.15ന് തിരുനാള്‍ കുര്‍ബാനയും, പാലാക്കട കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണവും. സമാപന ആശിര്‍വാദത്തിന് ശേഷം കൊച്ചിന്‍ കലാഭവന്റെ ഗാനമേളയും നടക്കും.
What's Your Reaction?






