മലയോര ഹൈവേ വശങ്ങളില്‍ മാലിന്യം തള്ളുന്നു
മലയോര ഹൈവേ വശങ്ങളില്‍ മാലിന്യം തള്ളുന്നു

ഇടുക്കി: കൊച്ചുകരിന്തരുവി-ഏലപ്പാറ റൂട്ടില്‍ മലയോര ഹൈവേയുടെ വശങ്ങളില്‍ മാലിന്യം തള്ളല്‍ വ്യാപകം. റോഡരികില്‍ വളര്‍ന്നുനിലക്കുന്ന കുറ്റിക്കാടുകളിലാണ് മാലിന്യം തള്ളുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ വരെ ഇവിടെ കെട്ടിക്കിടക്കുകയാണ്. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ തള്ളിയതോടെ അസഹ്യമായ ദുര്‍ഗന്ധമാണ്. ചിലസ്ഥലങ്ങളില്‍ വീടുകളില്‍ നിന്നുള്ള മണ്ണും റോഡുവശത്ത് കൂടിക്കിടക്കുന്നു. മീന്‍കടകളില്‍ നിന്നുള്ള അവശിഷ്ടങ്ങളും രാത്രികാലങ്ങളില്‍ തള്ളുന്നതായി നാട്ടുകാര്‍ പറയുന്നു. ഇരുവശങ്ങളില്‍ നിന്നും റോഡിലേക്ക് കാടുവളര്‍ന്നുനില്‍ക്കുന്നത് വാഹന ഡ്രൈവര്‍മാര്‍ക്ക് ഭീഷണിയാണ്.
What's Your Reaction?






