കാഞ്ചിയാര്‍, കോവില്‍മല മേഖലകളില്‍ കുടിവെള്ളക്ഷാമം
കാഞ്ചിയാര്‍, കോവില്‍മല മേഖലകളില്‍ കുടിവെള്ളക്ഷാമം

ഇടുക്കി: ജല അതോറിറ്റി അധികൃതരുടെ അനാസ്ഥതമൂലം കുടിവെള്ളം മുടങ്ങി കാഞ്ചിയാര്‍ കോവില്‍മല ഇല്ലിക്കമേട് നിവാസികള്‍. മേഖലയില്‍ കനത്ത വേനലിനെ തുടര്‍ന്ന് കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജല അതോറിറ്റിയുടെ കുടിവെള്ള പെപ്പുകള്‍ തകരാറിലായതോടെ വലിയ തുക മുടക്കി പുറത്തുനിന്ന് കുടിവെള്ളം വീടുകളില്‍ എത്തിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി റോഡരികില്‍ പൈപ്പുകള്‍ കുഴിച്ചിടുന്നതിനായി നിലവിലെ കുടിവെള്ള പദ്ധതിയുടെ പെപ്പുകള്‍ മാറ്റിയിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പെപ്പുകള്‍ മാറ്റിയപ്പോള്‍ വിവിധയിടങ്ങളില്‍ തകരാര്‍ സംഭവിക്കുകയും കുടിവെള്ളം തടസ്സപ്പെടുകയും ചെയ്തു. കാഞ്ചിയാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് ഉള്‍പ്പെട്ട കോവില്‍മല, രാജപുരം, സ്‌കൂള്‍ക്കവല, പാമ്പാടിക്കുഴി എന്നിവിടങ്ങളിലേയ്ക്ക് ഈ കുടിവെള്ള പദ്ധതിയില്‍ നിന്നാണ് വെള്ളം എത്തിച്ചിരുന്നത്. ജല്‍ജീവ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വേളയില്‍ നാട്ടുകാര്‍ പൈപ്പുകള്‍ പൊട്ടിയ വിവരം കരാറുകാരനെ അറിയിച്ചിരുന്നു. തകര്‍ന്ന പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താമെന്ന് കരാറുകാരന്‍ ഉറപ്പും നല്‍കിയെങ്കിലും പാലിക്കപ്പെട്ടിട്ടില്ല. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി പൈപ്പുകള്‍ മണ്ണിനടിയില്‍ കുഴിച്ചിട്ടതല്ലാതെ തുടര്‍നടപടിയില്ല. ഇതോടെ കടുത്ത കുടിവെള്ള പ്രതിസന്ധിയിലാണ് മേഖലയിലെ ജനങ്ങള്‍.
What's Your Reaction?






