രാജകുമാരി പള്ളിയില്‍ എട്ടുനോമ്പാചരണവും മരിയന്‍ തീര്‍ഥാടനവും: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
രാജകുമാരി പള്ളിയില്‍ എട്ടുനോമ്പാചരണവും മരിയന്‍ തീര്‍ഥാടനവും: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഇടുക്കി: ഇടുക്കി രൂപതയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ രാജകുമാരി ദൈവമാതാ പള്ളിയില്‍ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനും സെപ്റ്റംബര്‍ 1ന് തുടക്കമാകും. 31ന് വൈകിട്ട് 3.30ന് ജപമാല, 4.15ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുര്‍ബാന എന്നിവ നടക്കും. ഫാ. തോമസ് വട്ടമല സന്ദേശം നല്‍കും. 1 മുതല്‍ 8വരെ അഞ്ച് സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും രാവിലെയും വൈകിട്ടും ജപമാല പ്രദക്ഷിണവും ഉച്ചകഴിഞ്ഞ് 2.30ന് നിത്യാരാധന ചാപ്പലില്‍ ജപമാലയും. ലത്തീന്‍, മലങ്കര റീത്തുകളിലും ഹിന്ദി, തമിഴ് ഭാഷകളിലും കുര്‍ബാന നടക്കും. ഘോരക്പൂര്‍ മെത്രാന്‍ മാര്‍ മാത്യു നെല്ലിക്കുന്നേല്‍, വിജയപുരം ഓക്‌സിലറി ബിഷപ്പ് മാര്‍ ജെസ്റ്റിന്‍ മഠത്തിപ്പറമ്പില്‍, തൃശൂര്‍ അതിരൂപത മെത്രാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, കോതമംഗലം രൂപത മുന്‍ മെത്രാന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിക്കും.
സെപ്റ്റംബര്‍ 1ന് രാവിലെ 6ന് വിശുദ്ധ കുര്‍ബാന, 8.45ന് ടൗണ്‍ കപ്പേളയിലേക്ക് പ്രദക്ഷിണം, വൈകിട്ട് അഞ്ചിന് മാര്‍ മാത്യു നെല്ലിക്കുന്നേലിന്റെ കാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന, 6.30ന് ജപമാല പ്രദക്ഷിണം എന്നിവ നടക്കും. സെപ്റ്റംബര്‍ 5ന് നടക്കുന്ന ആറാമത് രൂപതാ മരിയന്‍ തീര്‍ഥാടനം രാവിലെ 9.30ന് രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയില്‍നിന്ന് ആരംഭിക്കും. മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കും. തിരുനാള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി മോണ്‍. ജോസ് നരിതൂക്കിലും ഭാരവാഹികളും അറിയിച്ചു.
What's Your Reaction?