മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 5ന് അടിമാലിയില്‍
മദ്ഹുറസൂല്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 5ന് അടിമാലിയില്‍
ഇടുക്കി: 'ഖല്‍ബിലുണ്ട് എന്റെ നബി' എന്ന സന്ദേശമുയര്‍ത്തി സെപ്റ്റംബര്‍ 5ന് അടിമാലിയില്‍ സംഘടിപ്പിക്കുന്ന മദ്ഹുറസൂല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. കോണ്‍ഫറന്‍സിന്റെ പ്രചാരണ യാത്ര 31ന് വൈകിട്ട് 4ന് മൂന്നാര്‍ പള്ളിവാസല്‍ മഖാം സിയാറത്തോടെ ആരംഭിക്കും. സെപ്റ്റംബര്‍ 1 മുതല്‍ 5 വരെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി സെപ്റ്റംബര്‍ 5ന് വൈകിട്ട് 5ന് അടിമാലിയില്‍ സമാപിക്കും. വിവിധ കേന്ദ്രങ്ങളില്‍ കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ്എസ്എഫ് നേതാക്കള്‍ സംസാരിക്കും.
സെപ്റ്റംബര്‍ 5ന് അടിമാലി പഞ്ചായത്ത് ഹാളില്‍ നടക്കുന്ന സമ്മേളനത്തിന് പി കെ അലി പതാക ഉയര്‍ത്തും. സയ്യിദ് മന്‍സൂര്‍ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ഹമീദ് ബാഖവി അധ്യക്ഷനാകും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ ഉദ്ഘാടനംചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുല്‍കരീം സഖാഫി പ്രഭാഷണവും അടിമാലി ടൗണ്‍ ചീഫ് ഇമാം ഡോ. അഹ്മദ് കബീര്‍ ബാഖവി അടിവാട് സംസാരിക്കും. തുടര്‍ന്ന് മദ്ഹുറസൂല്‍ പ്രഭാഷണത്തിനും പ്രാര്‍ത്ഥനാ മജ്ലിസിനും സയ്യിദ് ബായാര്‍ തങ്ങള്‍ നേതൃത്വം നല്‍കും. സയ്യിദ് സിയാദ് തങ്ങള്‍ അല്‍ ബുഖാരി കൊന്നാര, കെ എം സുബൈര്‍ അഹ്‌സനി, മുഹമ്മദ് ലത്വീഫി, എ എ സക്കീര്‍, ഷഫീഖ് ബുഖാരി എന്നിവര്‍ പങ്കെടുക്കും. ചടങ്ങില്‍ സൈക്കോളജി പഠനകേന്ദ്രമായ സിഎല്‍സിയുടെ മൂന്നാം വാര്‍ഷികവും കോണ്‍വൊക്കേഷന്‍ പ്രഖ്യാപനവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ പി കെ അലി, സി എസ് മൊയ്തീന്‍, ഹാഷിം വി ബി, സല്‍സബീന്‍, സി പി മുഹമ്മദ് മുസ്തഫ അഹ്‌സനി എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?