പൈനാവ് ഐഎച്ച്ആര്‍ഡി പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു
പൈനാവ് ഐഎച്ച്ആര്‍ഡി പോളിടെക്‌നിക് കോളേജില്‍ അഡ്മിഷന്‍ ആരംഭിച്ചു
ഇടുക്കി: പൈനാവ് ഐഎച്ച്ആര്‍ഡി പോളിടെക്‌നിക് കോളേജില്‍ വിവിധ കോഴ്സുകളിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഞ്ചോളം വ്യത്യസ്ഥ ത്രിവത്സര എഞ്ചിനീയറിങ് ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്കും ഐഎച്ച് ആര്‍ഡി ഹൃസ്വകാല കോഴ്സുകളിലേയ്ക്കുമാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. 29ന് കൂടി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂലൈ 20ന് ക്ലാസ് ആരംഭിക്കും. സൈബര്‍ ഫോറന്‍സിക്‌സും വിവര സുരക്ഷയും, കമ്പ്യൂട്ടര്‍ എന്‍ജിനീയറിങ്, ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്, മെക്കാനിക്കല്‍ എഞ്ചിനീയറിങ് എന്നിവയാണ് ഡിപ്ലോമ കോഴ്‌സുകള്‍. +2 സയന്‍സ്,ഐടിഐ,വിഎച്ച്എസ്ഇ, കെജിസിഇ എന്നിവയ്ക്ക് 50% മാര്‍ക്കോടെ വിജയിച്ച കുട്ടികള്‍ക്ക് എല്‍ഇടി എന്‍ട്രി വഴി രണ്ടാം വര്‍ഷത്തിലേക്ക് നേരിട്ട് പ്രവേശനം നേടാനുള്ള അവസരവും ഉണ്ട്.
What's Your Reaction?
