എസ്എഫ്ഐ രാപ്പകല്‍ സമരം ഇന്നുമുതല്‍ കട്ടപ്പനയില്‍

എസ്എഫ്ഐ രാപ്പകല്‍ സമരം ഇന്നുമുതല്‍ കട്ടപ്പനയില്‍

Jun 10, 2026 - 10:54
 0
എസ്എഫ്ഐ രാപ്പകല്‍ സമരം ഇന്നുമുതല്‍ കട്ടപ്പനയില്‍
This is the title of the web page

ഇടുക്കി: നീറ്റ്, സിബിഎസ്ഇ പരീക്ഷകളിലെ ക്രമക്കേടുകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ബുധന്‍ പകല്‍ രണ്ടുമുതല്‍ കട്ടപ്പന മിനി സ്റ്റേഡിയത്തില്‍ രാപ്പകല്‍ സമരം നടത്തും. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം വൈഷ്ണവി ഷാജി ഉദ്ഘാടനംചെയ്യും.
ജില്ലാ സെക്രട്ടറി ശരത് പ്രസാദ്, പ്രസിഡന്റ് അഖില്‍ ബാബു തുടങ്ങിയവര്‍ സംസാരിക്കും. 100 പേര്‍ സമരത്തില്‍ പങ്കെടുക്കും. വ്യാഴം രാവിലെ 10ന് കട്ടപ്പന ഹെഡ് പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. നീറ്റ്, സിബിഎസ്ഇ പരീക്ഷ ക്രമകേടുക്കള്‍ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കുക, എന്‍ടിഎ പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

What's Your Reaction?

like

dislike

love

funny

angry

sad

wow