ചിന്നക്കനാലില്‍ 10 ഹെക്ടറിലെ കൈയേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്: ആനത്താരകളിലെ അനധികൃത ഫെന്‍സിങ്ങും ഏലംകൃഷിയും വെട്ടിനിരത്തി 

ചിന്നക്കനാലില്‍ 10 ഹെക്ടറിലെ കൈയേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്: ആനത്താരകളിലെ അനധികൃത ഫെന്‍സിങ്ങും ഏലംകൃഷിയും വെട്ടിനിരത്തി 

Oct 6, 2026 - 16:28
 0
ചിന്നക്കനാലില്‍ 10 ഹെക്ടറിലെ കൈയേറ്റം ഒഴിപ്പിച്ച് വനംവകുപ്പ്: ആനത്താരകളിലെ അനധികൃത ഫെന്‍സിങ്ങും ഏലംകൃഷിയും വെട്ടിനിരത്തി 
This is the title of the web page

ഇടുക്കി: ചിന്നക്കനാലില്‍ വന്‍ കൈയേറ്റ ഒഴിപ്പിക്കലുമായി വനംവകുപ്പ്. ജനവാസ മേഖലകളെ ഭീതിയിലാഴ്ത്തുന്ന കാട്ടാന ശല്യത്തിന് പ്രധാന കാരണമായ, ആനത്താരകളിലെ അനധികൃത വേലികളും ഏലംകൃഷിയും വനംവകുപ്പ് വെട്ടിനിരത്തി. പ്രൊപ്പോസ്ഡ് റിസര്‍വ് വനഭൂമിയിലെ 10 ഹെക്ടറോളം വരുന്ന കൈയേറ്റമാണ് ചൊവ്വാഴ്ച അതിനിര്‍ണായക നീക്കത്തിലൂടെ അധികൃതര്‍ തിരിച്ചുപിടിച്ചത്. 56.36 ഹെക്ടര്‍ വിസ്തൃതിയുള്ള ചിന്നക്കനാല്‍ പ്രൊപ്പോസ്ഡ് റിസര്‍വ് വനഭൂമിയിലെ, ഏകദേശം 10 ഹെക്ടറോളം വരുന്ന ഭൂമിയാണ് വന്‍കിടക്കാര്‍ അനധികൃതമായി കൈയേറി ഏലം കൃഷി നടത്തിയിരുന്നത്. കൃഷി സംരക്ഷിക്കാനെന്ന പേരില്‍ വന്യജീവികള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത വിധം കനത്ത ഇരുമ്പ് കമ്പികള്‍ ഉപയോഗിച്ച് കൂറ്റന്‍ ഫെന്‍സിങ്ങുകളാണ് ഇവിടെ ഉയര്‍ത്തിയിരുന്നത്. കാട്ടാനകള്‍ പതിറ്റാണ്ടുകളായി സഞ്ചരിച്ചിരുന്ന പരമ്പരാഗത 'ആനത്താരകള്‍' പൂര്‍ണമായും അടച്ചുകെട്ടിയ നിലയിലായിരുന്നു. ഇതോടെ സ്വാഭാവിക പാത തടസപ്പെട്ട കാട്ടാനക്കൂട്ടം ജനവാസ മേഖലകളിലേക്ക് ഇറങ്ങാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. 
രാവിലെ സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം, കനത്ത ഇരുമ്പ് ഫെന്‍സിങ്ങുകള്‍ മുറിച്ചുമാറ്റി ആനത്താരകള്‍ വീണ്ടും തുറന്നുകൊടുത്തു. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അരുണ്‍കുമാര്‍ ഇ ഡി., ചിന്നക്കനാല്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ മുന്നസാരി ലാല്‍ എന്നിവരുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു ദൗത്യം. പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശാന്തന്‍പാറ എസ്എച്ച്ഒ കെ പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. റിസര്‍വ് വനത്തിനുപുറമെ തൊട്ടടുത്തുള്ള കെഎസ്ഇബിയുടെ ഡാം ക്യാച്ച്മെന്റ് ഏരിയയിലേക്കും വലിയ തോതില്‍ കൈയേറ്റം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ ഭാഗത്തെ അനധികൃത നിര്‍മാണങ്ങളും കൃഷികളും റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ഒഴിപ്പിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ചിന്നക്കനാലിലെ ആനഭീതിക്ക് ഒരുപരിധി വരെ കാരണം മനുഷ്യന്‍ തീര്‍ത്ത ഇത്തരം അനധികൃത വേലികളും കൈയേറ്റങ്ങളുമാണെന്ന യാഥാര്‍ത്ഥ്യമാണ് ഇന്ന് പുറത്തുവരുന്നത്. ആനത്താരകള്‍ വീണ്ടെടുത്തതോടെ കാട്ടാനകള്‍ സ്വാഭാവിക വനത്തിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും നാട്ടുകാരും.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow