മൂന്നാര്‍ കടലാര്‍ വെസ്റ്റില്‍ പശുവിനെ കടുവ കൊന്നു
മൂന്നാര്‍ കടലാര്‍ വെസ്റ്റില്‍ പശുവിനെ കടുവ കൊന്നു
ഇടുക്കി: മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. കടലാര്‍ വെസ്റ്റ് സ്വദേശി പഴനിസാമിയുടെ ഉടമസ്ഥതയിലുള്ള പശുവിനെയാണ് കൊന്നത്. ചൊവ്വാഴ്ച വൈകിട്ട് മേയാനായി അഴിച്ചുവിട്ട പശു തിരികെയെത്താത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ലയത്തിനുസമീപം ചത്ത നിലയില്‍ കണ്ടത്. കടലാര്‍ വെസ്റ്റില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 12 കന്നുകാലികളാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്.
What's Your Reaction?
