ഡിവൈഎഫ്‌ഐ കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഡിവൈഎഫ്‌ഐ കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

May 20, 2026 - 14:30
 0
ഡിവൈഎഫ്‌ഐ കട്ടപ്പന നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
This is the title of the web page

ഇടുക്കി: കട്ടപ്പന ഫെസ്റ്റിന് സ്റ്റേഡിയം വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി, നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസ് കവാടത്തില്‍ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞതോടെ നേരിയതോതില്‍ ഉന്തും തള്ളുമുണ്ടായി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനംചെയ്തു. കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ച് പ്രദര്‍ശനത്തിനെന്ന പേരില്‍ കുറഞ്ഞ തുകയ്ക്ക് ഫെസ്റ്റ് സംഘടിപ്പിക്കാന്‍ സ്റ്റേഡിയം വിട്ടുനല്‍കിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാന്‍ ചൊവ്വാഴ്ച കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.
നഗരസഭയ്ക്ക് ലക്ഷങ്ങളുടെ വരുമാനം നഷ്ടപ്പെടുത്തിയ ചെയര്‍പേഴ്‌സണ്‍ രാജിവയ്ക്കണമെന്ന് എസ് സുധീഷ് ആവശ്യപ്പെട്ടു. ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ആവശ്യമായ വിവിധ വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടില്ല. എക്സിബിഷന്‍ നടത്താനെന്ന പേരിലാണ് അപേക്ഷ ലഭിച്ചതെങ്കിലും കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ച് അഴിമതി നടത്താനായി ഫെസ്റ്റിന് ഭരണസമിതിയും ഉദ്യോഗസ്ഥരും അനുവാദം നല്‍കുകയായിരുന്നു. അതേസമയം കെ സ്മാര്‍ട്ട് വഴി ലഭിച്ച മറ്റ് അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ പൂഴ്ത്തിവച്ചു. മുന്‍വര്‍ഷങ്ങളില്‍ പ്രതിദിനം ഒരുലക്ഷം രൂപ വരെ വാടകയായി നഗരസഭയ്ക്ക് ലഭിച്ചിരുന്നു. ഇതിലൂടെ 20 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയര്‍പേഴ്‌സണ്‍ രാജിവയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ബ്ലോക്ക് പ്രസിഡന്റ് എം ശിവകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസല്‍ ജാഫര്‍, ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം, ബ്ലോക്ക് സെക്രട്ടറി നിയാസ് അബു എന്നിവര്‍ സംസാരിച്ചു. കുന്തളംപാറ റോഡില്‍നിന്നാരംഭിച്ച മാര്‍ച്ചില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow