മഴയില്‍ ചോര്‍ന്നൊലിച്ച് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍
മഴയില്‍ ചോര്‍ന്നൊലിച്ച് കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍
ഇടുക്കി: വേനല്‍ മഴയില്‍ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ചോര്‍ന്നൊലിക്കുന്നുവെന്ന് വ്യാപാരികള്‍. ചോര്‍ച്ചയ്ക്ക് പരിഹാരമായി റൂഫിങ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി. ചൊവ്വാഴ്ച പെയ്ത വേനല്‍മഴയില്‍ സ്ഥാപനങ്ങളിലേയ്ക്ക് ഈര്‍പ്പം അടിച്ച് കയറിയതിനൊപ്പം യാത്രക്കാര്‍ ഇരിക്കുന്ന വിശ്രമ സ്ഥലങ്ങളിലും വലിയ രീതിയില്‍ വെള്ളം ഇറങ്ങിയിരുന്നു. മുമ്പ് സമാനമായി പ്രശ്‌നമുണ്ടാകുകയും വ്യാപാരികള്‍ക്ക് വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നഗരസഭ ബസ് സ്റ്റാന്‍ഡ് റൂഫിങ് ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. എന്നാല്‍ മാസങ്ങളായി തുടരുന്ന നിര്‍മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകാത്തതിലും പ്രതിഷേധം ശക്തമാണ്. റൂഫിങ് പൂര്‍ത്തീകരിച്ച ഇടങ്ങളില്‍ ഉള്‍പ്പെടെ ചോര്‍ച്ച ഉണ്ടാകുന്നുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. ഇതിനോടൊപ്പം ബസ് സ്റ്റാന്‍ഡിനുള്ളിലെ വെള്ളക്കെട്ടിനും പരിഹാരമില്ല. മഴക്കാലത്തിനുമുമ്പ് തന്നെ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
What's Your Reaction?