നെടുങ്കണ്ടത്ത് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: 4 എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
നെടുങ്കണ്ടത്ത് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനം: 4 എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ഇടുക്കി: നെടുങ്കണ്ടം ഫെസ്റ്റ് മൈതാനത്ത് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച 4 എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം നടുവില്‍മുറിയില്‍ അഭിജിത്ത്, പുഷ്പക്കണ്ടം പ്ലാവിള പുത്തന്‍വീട്ടില്‍ അഖില്‍ കൃഷ്ണന്‍, ചക്കക്കാനം കണ്ണിയാലില്‍ ശരത് ബാബു, പുഷ്പക്കണ്ടം മങ്കല്‍ ഹലിലു റഹ്മാന്‍ എന്നിവരാണ് പിടിയിലായത്. തെരഞ്ഞെടുപ്പിനെച്ചൊല്ലി ഞായറാഴ്ച അര്‍ധരാത്രി പ്രതികള്‍ അക്രമം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ബിബിന്‍ അമ്മഞ്ചേരി, കെ.എസ്.യു. ജില്ലാ സെക്രട്ടറി അലന്‍ സജി, മണ്ഡലം ഭാരവാഹി അലന്റ് ജോസ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അലന്റ് ജോസ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും മറ്റ് രണ്ടുപേര്‍ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അലന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് വൈകിയതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച നെടുങ്കണ്ടം സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
What's Your Reaction?
