വിദ്യാര്‍ഥിയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: കട്ടപ്പന മര്‍ച്ചന്റ്സ് യൂത്ത് വിങ്ങും വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളുംചേര്ന്ന് സമാഹരിച്ച 85,000 രൂപ കൈമാറി
വിദ്യാര്‍ഥിയുടെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ: കട്ടപ്പന മര്‍ച്ചന്റ്സ് യൂത്ത് വിങ്ങും വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളുംചേര്ന്ന് സമാഹരിച്ച 85,000 രൂപ കൈമാറി
ഇടുക്കി: കട്ടപ്പന മുളകരമേട് അറയ്ക്കപ്പറമ്പില്‍ ഷാജിയുടെ മകന് അതുലിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി രൂപീകരിച്ച സഹായനിധിയിലേക്ക് കട്ടപ്പന മര്‍ച്ചന്റ്സ് യൂത്ത് വിങ്ങും വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്കൂളുംചേര്ന്ന് ബിരിയാണി ചലഞ്ച് നടത്തി സമാഹരിച്ച 85,000 രൂപ കൈമാറി. ഹെഡ്മിസ്ട്രസ് ബിന്‍സി സെബാസ്റ്റിയന്, നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴിക്ക് തുക കൈമാറി. യൂത്ത് വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി സിജോമോന്‍ ജോസ്, യൂണിറ്റ് പ്രസിഡന്റ് അജിത്ത് സുകുമാരന്‍, സെക്രട്ടറി സിജോ എവറസ്റ്റ്, അനില്‍കുമാര്‍ എസ് നായര്‍ എന്നിവര്‍ പങ്കെടുത്തു. അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന ഗുരുതര രക്താര്‍ബുദം ബാധിച്ച അതുല്‍ തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ്. ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കും 60 ലക്ഷം രൂപ ചെലവാകും.
What's Your Reaction?