ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ചു: പിന്തുടര്‍ന്നത് ഒരുകിലോമീറ്റര്‍: 'സൂപ്പര്‍ വുമണ്‍' ആയി കട്ടപ്പന സ്വദേശിനി വീണ സജി

ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ചു: പിന്തുടര്‍ന്നത് ഒരുകിലോമീറ്റര്‍: 'സൂപ്പര്‍ വുമണ്‍' ആയി കട്ടപ്പന സ്വദേശിനി വീണ സജി

Oct 22, 2026 - 13:05
 0
ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ചു: പിന്തുടര്‍ന്നത് ഒരുകിലോമീറ്റര്‍: 'സൂപ്പര്‍ വുമണ്‍' ആയി കട്ടപ്പന സ്വദേശിനി വീണ സജി
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തില്‍ മദ്യലഹരിയില്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ വിദ്യാര്‍ഥിനി ഒരുകിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടികൂടി. കട്ടപ്പന കുന്തളംപാറ വട്ടുകുന്നേല്‍പ്പടി പുത്തന്‍പറമ്പില്‍ വീണ സജിയാണ് 'സൂപ്പര്‍ വുമണ്‍' ആയി അക്രമിയെ കീഴ്‌പ്പെടുത്തിയത്. ഉപദ്രവിക്കാന്‍ ശ്രമിച്ച എറണാകുളം സ്വദേശി ജാക്‌സനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി എട്ടോടെ കട്ടപ്പന മാര്‍ക്കറ്റ് ജങ്ഷനിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം നടന്നുപോകുന്നതിനിടെയാണ് ജാക്‌സണ്‍ അസഭ്യം പറയുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുംചെയ്തത്. അമ്മ ബിന്ദുവിനെയും അസഭ്യം പറഞ്ഞതോടെ വീണ പ്രതികരിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ജാക്‌സനെ വീണ പിന്തുടര്‍ന്നു. ഇടശേരി ജങ്ഷനില്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വാഹനംതടഞ്ഞു. പിന്നീട് പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തേയ്ക്ക് ഓടിയ ഇയാളെ വ്യാപാരികളുടെയും ഓട്ടോറിക്ഷ തൊഴിലാളികളുടെയും സഹായത്തോടെ പിടികൂടുകയായിരുന്നു. അക്രമിയെ പിന്തുടരുന്നതിനിടെ പെണ്‍കുട്ടിക്ക് വീണും പരിക്കേറ്റു. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തി അക്രമിയെ കൈമാറി. ഇയാള്‍ രാവിലെ മുതല്‍ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ കയറി പ്രശ്‌നമുണ്ടാക്കിയതായും പരാതിയുണ്ട്. മറ്റൊരു സ്ത്രീക്കും കുടുംബത്തിനും ഇത്തരമൊരു അനുഭവമുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പ്രതികരിച്ചതെന്ന് വീണ പറഞ്ഞു. മകളെക്കുറിച്ച് അഭിമാനമുണ്ടെന്ന് അമ്മ ബിന്ദുവും പറഞ്ഞു. വീണ പ്ലസ്ടു പഠനത്തോടൊപ്പം കട്ടപ്പന മേജര്‍ രവി അക്കാദമിയില്‍ ആര്‍മി പരിശീലനവും നേടുന്നുണ്ട്.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow