സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24ന് അണക്കരയില്‍
സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24ന് അണക്കരയില്‍
ഇടുക്കി: അണക്കര ലയണ്‍സ് ക്ലബ്ബും അമ്മയ്‌ക്കൊരുമ്മ സ്‌നേഹക്കൂട്ടായ്മയും കുമളി ഓണ്‍ലൈന്‍ കൂട്ടായ്മയുംചേര്‍ന്ന് 24ന് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെ അണക്കര എസ്എന്‍ഡിപി ഓഡിറ്റോറിയത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഹൃദ്രോഗവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് പങ്കെടുക്കാം. കുമളി കെയര്‍ ആന്‍ഡ് ക്യൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ച് സൗജന്യമായി മരുന്ന് നല്‍കും. കൂടാതെ ഇസിജി, പ്രമേഹം, എക്കോ, രക്ത പരിശോധനകളും സൗജന്യമായി ലഭ്യമാക്കും. ക്യാമ്പില്‍ വോളന്റിയറായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് സിപിആര്‍ പരിശീലനവും നല്‍കുമെന്ന് ക്ലബ് പ്രസിഡന്റ് ഷിബു തോമസ്, സണ്ണി പൊടിപ്പാറ, സാബു കുറ്റിപ്പാലയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.
What's Your Reaction?
