ഹൈഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്: നരിയമ്പാറ സ്വദേശി ലെനറ്റ് ജയിംസിന് സ്വര്‍ണനാണയം സമ്മാനം
ഹൈഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റിലെ സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ്: നരിയമ്പാറ സ്വദേശി ലെനറ്റ് ജയിംസിന് സ്വര്‍ണനാണയം സമ്മാനം

ഇടുക്കി: കട്ടപ്പന സര്‍വീസ് സഹകരണ ബാങ്കിന്റെ ഹൈഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ക്രിസ്മസ് പുതുവത്സരത്തോടനുബന്ധിച്ച് നടത്തിയ സമ്മാനക്കൂപ്പണിന്റെ നറുക്കെടുപ്പ് നടത്തി. ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി നറുക്കെടുത്തു. കട്ടപ്പന നരിയമ്പാറ കടപ്ലാക്കല്‍ ലെനറ്റ് ജയിംസിനാണ് ഭാഗ്യശാലി. ഞായറാഴ്ച നടക്കുന്ന ബാങ്ക് കുടുംബസംഗമത്തില്‍ സ്വര്‍ണനാണയം സമ്മാനമായി നല്‍കും. മാര്‍ക്കറ്റില്‍ നിന്ന് കൂടുതല്‍ തവണ സാധനങ്ങള്‍ വാങ്ങിയ 5 പേരെ അനുമോദിക്കും. അഡ്വ. കെ ജെ ബെന്നി, സെക്രട്ടറി റോബിന്‍സ് ജോര്‍ജ്, രാജന്‍ എം.എം, ജിനോഷ് കെ ജോസഫ്, ഷാജി ജോസ്, അപര്‍ണ വിഷ്ണു എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






