കട്ടപ്പന സെന്റ്. ജോൺസ് നേഴ്സസ് കോളേജിൻ്റെ നേതൃത്വത്തിൽ നേഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു

കട്ടപ്പന സെന്റ്. ജോൺസ് നേഴ്സസ് കോളേജിൻ്റെ നേതൃത്വത്തിൽ നേഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു

May 12, 2024 - 23:02
Jun 25, 2024 - 23:05
 0
കട്ടപ്പന സെന്റ്. ജോൺസ് നേഴ്സസ് കോളേജിൻ്റെ നേതൃത്വത്തിൽ നേഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു
This is the title of the web page

ഇടുക്കി : അന്താരാഷ്ട്ര നേഴ്സസ് ദിനാചരണത്തോടനുബന്ധിച്ച് കട്ടപ്പന സെന്റ്. ജോൺസ് നേഴ്സസ് കോളേജിൻ്റെ നേതൃത്വത്തിൽ നേഴ്സസ് ദിനാഘോഷം സംഘടിപ്പിച്ചു. സെന്റ്. ജോൺസ് ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നേഴ്സിംഗ് സർവ്വീസ് മാനുവൽ പ്രകാശനം ചെയ്യുകയും ചെയ്തു. ഈ വർഷത്തെ ഇടുക്കി ജില്ല നേഴസസ് ദിനാഘോഷത്തിൻ്റെ സമാപന സമ്മേളനം ഞായറാഴ്ച കട്ടപ്പനയിൽ നടക്കുന്നതിൻ്റെ മുന്നോടിയായിട്ട് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. നേഴ്സുമാരുടെ സേവനത്തെ ജനങ്ങളിലെത്തിക്കുകയാണ് നേഴ്സ് ദിനം കൊണ്ട് ലക്ഷ്യമിടുന്നത് . യോഗത്തിൽ നേഴ്സിംഗ് സർവ്വീസ് ഡയറക്ടർ സിസ്റ്റർ അൽഫോൻസ , നേഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ആൻമേരി ജേക്കബ്ബ്, ബ്രദർ സിബി തുടങ്ങിയവർ സംസാരിച്ചു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow