ഓസ്സാനം ഇംഗീഷ് മീഡിയം സ്‌കൂളില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു.
ഓസ്സാനം ഇംഗീഷ് മീഡിയം സ്‌കൂളില്‍ നീന്തല്‍ പരിശീലനം ആരംഭിച്ചു

ഇടുക്കി: ഓസ്സാനം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പുതിയ അധ്യായന വര്‍ഷത്തെ നീന്തല്‍ പരിശീലനം ജില്ലാ പൊലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു. സെമി ഒളിമ്പിക് നിലവാരത്തിലുള്ള നീന്തല്‍കുളം ജില്ലയുടെ അഭിമാനമാണെന്നും നീന്തല്‍ പരിശീലനം ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും എസ് പി പറഞ്ഞു. ജില്ലയില്‍ ആദ്യമായാണ് ഒരു സ്‌കൂള്‍ പഠനത്തിനൊപ്പം നീന്തല്‍ പരിശീലനം പാഠ്യഭാഗമായി ചേര്‍ത്തിരിക്കുന്നത്. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് മാത്യു പറപ്പള്ളില്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു കെ മാത്യു, പിറ്റിഎ പ്രസിഡന്റ് സജി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






