മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ ജീവിതോത്സവം 2025ന് തുടക്കമായി
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ ജീവിതോത്സവം 2025ന് തുടക്കമായി

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ ജീവിതോത്സവം 2025 യൂണിറ്റ് തല ഉദ്ഘാടനം പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കന്‍ഡറി എന്‍എസ്എസും ചേര്‍ന്നാണ് ഹാപ്പിനെസ് ഫെസ്റ്റ് എന്ന പേരില്‍ ജീവിതോത്സവം 2025 പദ്ധതി നടപ്പാക്കുന്നത്. 'അനുദിനം കരുത്തേകാം, കരുതലോടെ 21 ദിന ചലഞ്ചുകള്‍' എന്നതാണ് മുദ്രാവാക്യം. വിദ്യാര്‍ഥികളില്‍ നല്ല ശീലങ്ങള്‍ വളര്‍ത്തി വ്യക്തിത്വ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രചരണാര്‍ഥം എന്‍എസ്എസ് യൂണിറ്റ് അംഗങ്ങള്‍ അവതരിപ്പിച്ച നാടന്‍പാട്ട് ശ്രദ്ധേയമായി. പ്രിന്‍സിപ്പല്‍ സുരേഷ് കൃഷ്ണ, സീനിയര്‍ അസിസ്റ്റന്റ് ഷിനു മാനുവല്‍, എന്‍എസ്എസ് പ്രോഗ്രാം ഡോ. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






