നിര്‍മലാസിറ്റിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്
നിര്‍മലാസിറ്റിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക്

ഇടുക്കി: കട്ടപ്പന നിര്‍മലാസിറ്റിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മറിഞ്ഞ് അപകടം. 2 പേര്‍ക്ക് പരിക്കേറ്റു. തൂക്കുപാലം തകിടിയേല്‍ പി എസ് ബിജുകുമാര്‍, ആലപ്പുഴ നെടിയംപതാല്‍ എം ഡി മജിമോന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2 ഓടെയാണ് അപകടം. ഇടുക്കി ഭാഗത്തുനിന്ന് വന്ന ടാറ്റ പഞ്ച് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിനു വശത്തെ രണ്ട് കലുങ്കുകള്‍ തകര്‍ത്തശേഷം വാഹനം മരത്തില്‍ തങ്ങിനിന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






