ആലുവ-മൂന്നാര്‍ രാജപാത വിഷയത്തില്‍ മാങ്കുളം ജനകീയ സമിതി പന്തംകൊളുത്തി പ്രകടനം നടത്തി
ആലുവ-മൂന്നാര്‍ രാജപാത വിഷയത്തില്‍ മാങ്കുളം ജനകീയ സമിതി പന്തംകൊളുത്തി പ്രകടനം നടത്തി

ഇടുക്കി: മാങ്കുളത്ത് ആലുവ-മൂന്നാര്‍ രാജപാത മാങ്കുളം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ജനകീയ സമിതി കണ്‍വീനര്‍ ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഈ രാജപാത യാത്രക്കായി തുറന്നുനല്‍കണമെന്നാവശ്യപ്പെ് നടത്തിയ അവകാശ പ്രഖ്യാപന യാത്രയില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ക്കെതിരെയും കോതമംഗലം രൂപത മുന്‍ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെതിരെയും മറ്റാളുകള്‍ക്കെതിരെയും കേസെടുത്ത പൊലീസ്, വനംവകുപ്പ് നടപടികളില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്. മാങ്കുളത്തെ ആദ്യകാല കര്‍ഷകനായ പി എം മാത്യുവിന് ഫാ. ജോര്‍ജ് കൊല്ലംപറമ്പില്‍ പ്രതിഷേധ പന്തം കൈമാറി. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സമരസമിതി ഭാരവാഹികള്‍, വ്യാപാരികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍, വിവിധ സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. അവകാശ പ്രഖ്യാപന യാത്രയില്‍ പങ്കെടുത്ത കോതമംഗലം രൂപത മുന്‍ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലുള്‍പ്പെടെയുള്ളയാളുകള്‍ക്കെതിരെ കേസെടുത്ത വനംവകുപ്പ് നടപടിയില്‍ പ്രതിഷേധവുമായി ഇതിനോടകം കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപതാ കമ്മിറ്റിയടക്കം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മാങ്കുളത്തും വിഷയത്തില്‍ വലിയ പ്രതിഷേധം നടന്നത്. രാജപാത തുറക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 16നാണ് സാമൂഹിക, രാഷ്ട്രീയ, സാമുദായിക, സാംസ്‌കാരിക മേഖലയിലെ പ്രമുഖരുടെ നേതൃത്വത്തില്‍ അവകാശ സംരക്ഷണ യാത്ര നടന്നത്.
What's Your Reaction?






