തൊവരയാര്‍- താലൂക്ക് ആശുപത്രി ബൈപ്പാസില്‍ പൊടിശല്യം
തൊവരയാര്‍- താലൂക്ക് ആശുപത്രി ബൈപ്പാസില്‍ പൊടിശല്യം

ഇടുക്കി: തൊവരയാര്‍-ഇരുപതേക്കര്‍ താലൂക്ക് ആശുപത്രി ബൈപ്പാസില്‍ പൊടിശല്യം രൂക്ഷം. കുഴികള്‍ മണ്ണിട്ടു നികത്തിയതും, ഹൈവേ നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഈ വഴി കടത്തി വിടുന്നതും പൊടി ശല്യം കൂടാന്‍ കാരണമായി. റോഡ് നവീകരണത്തിനായി തുക അനുവദിച്ചതായി പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നതല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ബന്ധപ്പെട്ടവര്‍ നടപടിയെടുക്കാതെ വന്നതോടെ നാട്ടുകാരാണ് കുഴികള്‍ മണ്ണിട്ട് നികത്തിയത്. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുൻപ് കുഴികള്‍ അടയ്ക്കാന്‍ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
What's Your Reaction?






