വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ പഠനോത്സവം നടത്തി
വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ പഠനോത്സവം നടത്തി

ഇടുക്കി: വണ്ടിപ്പെരിയാര്‍ ഗവ. എല്‍പി സ്‌കൂളില്‍ പഠനോത്സവം 2025 നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ കഴിവും പാഠ്യപാഠ്യേതര വിഷയങ്ങളിലെ മികവും ലോകത്തെ അറിയിക്കുകയും കൂടുതല്‍ കുട്ടികളെ പൊതുവിദ്യാലയത്തിലേയ്ക്ക് ആകര്‍ഷിക്കുകയുമാണ് ലക്ഷ്യം. പഞ്ചായത്തംഗം പ്രിയങ്ക മഹേഷ്, ഹെഡ്മാസ്റ്റര്‍ പുഷ്പരാജ്, വാളാര്‍ഡി എസ്റ്റേറ്റ് ഫീല്‍ഡ് ഓഫീസര്‍ വര്‍ഗീസ്, പഠനോത്സവം കണ്‍വീനര്‍മാരായ അലീമ ക്രിസ്റ്റി, അധ്യാപകര്‍ പിടിഎ അംഗങ്ങള്‍, രക്ഷകര്‍ത്താക്കള്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






