ഡി ഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്
ഡി ഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്

ഇടുക്കി: ഡി ഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവില്‍ അടിമാലി മേഖലയില്‍ പരിശോധന കര്‍ശനമാക്കി പൊലീസ്. അടിമാലി ബസ് സ്റ്റാന്‍ഡിലും പരിസരപ്രദേശങ്ങളിലും മറ്റ് സംശയമുള്ള ഇടങ്ങളിലും പൊലീസ് നായയെ എത്തിച്ചാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ പക്കല്‍നിന്ന് കഞ്ചാവ് പിടികൂടി. സംസ്ഥാനത്ത് മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളുടെ വ്യാപനം തടയുന്നതിനായി കേരള പൊലീസ് നടത്തിവരുന്ന സ്‌പെഷ്യല്‍ ഡ്രൈവാണ് ഡി ഹണ്ട്. ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ പ്രത്യേക പരിശീലനം ലഭിച്ച കനൈന്‍ സ്‌ക്വാഡിലെ ഡെല്ലാ എന്ന നായ കുട്ടിയും ഉണ്ടായിരുന്നു. ഡെല്ലയാണ് അന്യസംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്. വരുംദിവസങ്ങളിലും അപ്രതീക്ഷിത പരിശോധനകള്‍ ജില്ലയുടെ പല ഭാഗങ്ങളില്‍ നടത്തുമെന്നും ഒരുതരത്തിലുള്ള ലഹരി വ്യാപനത്തിനും വഴിയൊരുക്കില്ലെന്നും ജില്‍സണ്‍ മാത്യു പറഞ്ഞു.
What's Your Reaction?






