ശിഖരം മുറിക്കുന്നതിനിടെ തൊഴിലാളി മരങ്ങള്‍ക്കിടയില്‍ കുടുങ്ങി: ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി
ശിഖരം മുറിക്കുന്നതിനിടെ തൊഴിലാളി മരങ്ങള്‍ക്കിടയില്‍ കുടുങ്ങി: ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി

ഇടുക്കി: കോമ്പയാറില്‍ കൃഷിയിടത്തില്‍ ശിഖരം മുറിക്കുന്നതിനിടെ മരങ്ങള്‍ക്കിടയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. നെടുങ്കണ്ടം കോമ്പയാര്‍ ഇല്ലിമൂട്ടില്‍ രാജേഷാണ് അപകടത്തില്‍പെട്ടത്. തിങ്കളാഴ്ച കോമ്പയാര്‍ സ്വദേശിയുടെ പുരയിടത്തിലാണ് സംഭവം. കഴിഞ്ഞദിവസത്തെ ശക്തമായ കാറ്റില്‍ ചരിഞ്ഞ കാറ്റാടിമരം, സമീപത്തെ പ്ലാവില്‍ കയറി മുറിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മുറിച്ചുകൊണ്ടിരുന്ന കാറ്റാടിമരം രാജേഷ് നിലയുറപ്പിച്ച പ്ലാവിലേക്ക് ചരിഞ്ഞു. ഇതോടെ ഇദ്ദേഹം രണ്ടുമരങ്ങളുടെയും ഇടയില്‍ കുടുങ്ങി. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നെടുങ്കണ്ടം അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സേനാംഗങ്ങളും നാട്ടുകാരുംചേര്‍ന്ന് ചാഞ്ഞുനിന്ന മരം വടംകെട്ടി വലിച്ചുനീക്കി രാജേഷിനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?






