തോട്ടം തൊഴിലാളിയുടെ പുരയിടം കൈയേറ്റ ഭൂമിയാണെന്ന് വാര്‍ത്ത നല്‍കി: പീരുമേട് ഡിവൈഎസ്പിക്ക് പരാതി നല്‍കി കോട്ടമല സ്വദേശി രാജന്‍  

തോട്ടം തൊഴിലാളിയുടെ പുരയിടം കൈയേറ്റ ഭൂമിയാണെന്ന് വാര്‍ത്ത നല്‍കി: പീരുമേട് ഡിവൈഎസ്പിക്ക് പരാതി നല്‍കി കോട്ടമല സ്വദേശി രാജന്‍  

Nov 20, 2026 - 15:07
 0
തോട്ടം തൊഴിലാളിയുടെ പുരയിടം കൈയേറ്റ ഭൂമിയാണെന്ന് വാര്‍ത്ത നല്‍കി: പീരുമേട് ഡിവൈഎസ്പിക്ക് പരാതി നല്‍കി കോട്ടമല സ്വദേശി രാജന്‍  
This is the title of the web page

ഇടുക്കി: വാഗമണ്‍ കോട്ടമലയില്‍ തോട്ടം തൊഴിലാളിയുടെ പുരയിടം കൈയേറ്റ ഭൂമിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരുഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത നല്‍കിയതായി പരാതി. കോട്ടമല രണ്ടാം ഡിവിഷന്‍ സ്വദേശി രാജന്‍ പീരുമേട് ഡിവൈഎസ്പിക്ക് പരാതി നല്‍കി. 50 വര്‍ഷത്തിലേറെയായി രാജനും  കുടുംബവും ഇവിടെയാണ് താമസം. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ കൈയുലുണ്ടെന്നും തന്റെ പിതാവ് മുത്തയ്യ പഞ്ചായത്തംഗമായിരിക്കെ തോട്ടം തൊഴിലാളികളായ തങ്ങള്‍ക്ക് ലഭിച്ച ഭൂമിയാണ് എംഎംജെ പ്ലാന്റേഷന്‍ വക സ്ഥലമാണെന്നും കൈയേറ്റം ചെയ്തതാണെന്നും ചൂണ്ടികാട്ടി ഓണ്‍ലൈന്‍ മാധ്യമം വാര്‍ത്ത നല്‍കിയതെന്ന് രാജന്‍ പറഞ്ഞു. തന്റെ സ്ഥലത്ത് ഏലം, കാപ്പി, കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകള്‍ ഉള്ളതാണെന്നും രാജന്‍ പറഞ്ഞു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow