ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് കട്ടപ്പനയില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്തി 

ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് കട്ടപ്പനയില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്തി 

Nov 20, 2026 - 17:26
Nov 20, 2026 - 17:49
 0
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് കട്ടപ്പനയില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണം നടത്തി 
This is the title of the web page

ഇടുക്കി: ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി കട്ടപ്പനയില്‍ 'ശ്രദ്ധ 2026' റോഡ് സുരക്ഷാ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. 'സുരക്ഷിത യാത്ര, ഉത്തരവാദിത്തമുള്ള യുവത്വം' എന്ന സന്ദേശമുയര്‍ത്തിയ പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. റോഡ് സുരക്ഷാ നിയമങ്ങള്‍, റോഡ് അപകടങ്ങള്‍ ഒഴിവാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, വാഹനയാത്രികരും കാല്‍നട യാത്രികരും പാലിക്കേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍ ക്ലാസെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ നിഷ വി ഐ അധ്യക്ഷയായി. ജില്ലാ ശിശു സംരക്ഷ യൂണിറ്റ് ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ ജെനി പി എസ്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി വിന്‍സെന്റ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow