കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി വിഷന്‍ 2025 പ്രകടനവും മഹാസംഗമവും 28ന്
കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റി വിഷന്‍ 2025 പ്രകടനവും മഹാസംഗമവും 28ന്

ഇടുക്കി: കോണ്‍ഗ്രസ് കാഞ്ചിയാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഷന്‍ 2025 പ്രകടനവും മഹാസംഗമവും 28 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2ന് കാഞ്ചിയാറില്‍ നടക്കും. കക്കാട്ടുകയില്‍ നിന്നാരംഭിക്കുന്ന പ്രകടനം കാഞ്ചിയാറില്‍ എത്തിയശേഷം നടക്കുന്ന പൊതുസമ്മേളനം ഡീന്‍ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്യും. കെപിസിസിയുടെ ആഹ്വാനപ്രകാരം കഴിഞ്ഞ 9 മാസമായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കുടുംബസംഗമവും പ്രകടനവും നടത്തുന്നതിന്റെ ഭാഗമായാണ് കാഞ്ചിയാര്‍ പഞ്ചായത്തിലും പരിപാടി സംഘടിപ്പിക്കുന്നത്. മഹാസമ്മേളനത്തിന് മുന്നോടിയായി 23ന് വൈകിട്ട് 4ന് ലബ്ബക്കടയില്‍ വിമുക്തഭടന്‍മാരെ ആദരിക്കല്‍, 25ന് സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ ലഹരി വിരുദ്ധ സെമിനാര്‍, 26ന് കര്‍ഷക സമ്മേളനം, 28ന് രാവിലെ 8ന് ജെപിഎം കോളേജ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്നിവ നടക്കും. മണ്ഡലം പ്രസിഡന്റ് അനീഷ് മണ്ണൂര്‍ അധ്യക്ഷനാകും. ഡോ. മാത്യു കുഴല്‍നാടന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഡിസിസി പ്രസിഡന്റ് സിപി മാത്യു, എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി, കെപിസിസി സെക്രട്ടറിമാരായ തോമസ് രാജന്‍, റോയി കെ പൗലോസ്, മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, ജോയി തോമസ്, ജോര്‍ജ് ജോസഫ് പടവന്‍ തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അനീഷ് മണ്ണൂര്‍, ജോര്‍ജ് ജോസഫ് പടവന്‍, ജോയി ഈഴക്കുന്നേല്‍, ജോര്‍ജ് ജോസഫ് മാമ്പ്ര, ആല്‍ബിന്‍ മണ്ണംചേരി, സണ്ണി വെങ്ങാലൂര്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






