വണ്ടിപ്പെരിയാറില്‍ പശുവിനെ കടുവ കടിച്ച് പരിക്കേല്‍പ്പിച്ചു
വണ്ടിപ്പെരിയാറില്‍ പശുവിനെ കടുവ കടിച്ച് പരിക്കേല്‍പ്പിച്ചു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ പശുവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പിച്ചു. മാട്ടുപ്പെട്ടി സ്വദേശി അമീന്‍ അലിയാറിന്റെ പശുവിനാണ് പരിക്കേറ്റത്. ഏതാനും ദിവസങ്ങളായി പ്രദേശത്ത് ചെന്നായുടെ ശല്യം ഉള്ളതായും നാട്ടുകാര്‍ പറയുന്നുണ്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബദേല്‍ പ്ലാന്റേഷന്റെ മാട്ടുപ്പെട്ടി ഡിവിഷന്റെ ഭൂരിഭാഗം പ്രദേശവും കാടുകയറിയ അവസ്ഥയിലാണ്. ഇതിനുള്ളില്‍ വന്യ മൃഗങ്ങള്‍ ഉണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
What's Your Reaction?






