നേര്യമംഗലം വനമേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം ആശങ്ക വര്‍ധിപ്പിക്കുന്നു
നേര്യമംഗലം വനമേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം ആശങ്ക വര്‍ധിപ്പിക്കുന്നു

ഇടുക്കി: ദേശിയപാത 85 ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യം ആശങ്ക വര്‍ധിപ്പിക്കുന്നു. ചൊവ്വാഴ്ച രാത്രില്‍ കാട്ടാനകള്‍ ദേശിയപാതയില്‍ ആറാംമൈലിന് സമീപം റോഡില്‍ ഇറങ്ങിയത് ഗതാഗത തടസത്തിന് കാരണമായി. ആനകള്‍ റോഡില്‍ നിന്നും പിന്‍വാങ്ങിയ ശേഷമാണ് വാഹനങ്ങള്‍ കടന്നുപോയത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും സമാനരീതിയില്‍ കാട്ടാനകള്‍ റോഡിലേക്കെത്തുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. മുമ്പ് വേനല്‍ കനക്കുമ്പോഴായിരുന്നു ദേശിയപാതയില്‍ ആനകളുടെ സാന്നിധ്യം വര്‍ധിച്ചിരുന്നത്. ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി രാത്രിയില്‍ കടന്നുപോകുന്നത്.
What's Your Reaction?






