സുല്‍ത്താനിയയിലെ പൊതുശൗചാലയം അനാഥം

സുല്‍ത്താനിയയിലെ പൊതുശൗചാലയം അനാഥം

Aug 21, 2024 - 22:51
 0
സുല്‍ത്താനിയയിലെ പൊതുശൗചാലയം അനാഥം
This is the title of the web page

ഇടുക്കി: അയ്യപ്പന്‍കോവില്‍ സുല്‍ത്താനിയയില്‍ പഞ്ചായത്ത് നിര്‍മിച്ച പൊതുശൗചാലയം ഉപയോഗരഹിതം. സുല്‍ത്താനിയ കോളനിയിലെ താമസക്കാര്‍ക്ക് വേണ്ടി നിര്‍മിച്ച ശൗചാലയം കാടുകയറിയ നിലയിലാണ്. 3വര്‍ഷം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയെങ്കിലും വെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഇതോടെ കെട്ടിടത്തിന്റെ പരിസരം കാടുകയറി. കൂടാതെ, ഈ ഭാഗത്ത് മാലിന്യം തള്ളുന്നതിനാല്‍ ശൗചാലയം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സുല്‍ത്താനിയയിലെ തൊഴിലാളികള്‍ക്കും ഉപയോഗിക്കത്ത വിധത്തിലാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഇവിടെ മാലിന്യം തള്ളുന്നത് രോഗങ്ങള്‍ പടര്‍ന്നുപിടിക്കാനും കാരണമാകും. ശൗചാലയം അറ്റകുറ്റപ്പണി നടത്തി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow