ദേവികുളം ഗവ. എല്‍പി സ്‌കൂളിനുസമീപം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിള്ളല്‍
ദേവികുളം ഗവ. എല്‍പി സ്‌കൂളിനുസമീപം മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് വിള്ളല്‍

ഇടുക്കി: ദേവികുളം ഗവ. എല്‍പി സ്‌കൂളിനുസമീപം കനത്തമഴയെത്തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് രൂപപ്പെട്ട വിള്ളല്‍ പ്രദേശവാസികള്‍ക്ക് ഭീഷണി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പെയ്ത മഴയിലാണ് സ്‌കൂളിനുസമീപം മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. പാതയോരത്തെ മരങ്ങളും നിലംപൊത്തിയിരുന്നു. ഈ ഭാഗത്താണ് ഭീമന്‍ വിള്ളല്‍ രൂപപ്പെട്ടിരിക്കുന്നത്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതാണ് നാട്ടുകാരെ ആശങ്കയിലാക്കുന്നത്. വീണ്ടും മഴ പെയ്താല്‍ ഈ ഭാഗത്ത് മണ്ണിടിയാന്‍ സാധ്യതയുണ്ട്. ഇതോടെ മേഖലയിലെ ചില താമസക്കാര്‍ ബന്ധുക്കളുടെ വീടുകളിലേക്ക് മാറി. ദേശീയപാത നവീകരണത്തിനുശേഷം പലസ്ഥലങ്ങളിലും മണ്ണിടിച്ചില്‍ ഭീഷണിയുള്ളതായി പറയുന്നു.
What's Your Reaction?






