ജില്ലയിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍: ഉദ്ഘാടനം 23ന്
ജില്ലയിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍: ഉദ്ഘാടനം 23ന്

ഇടുക്കി: കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ജില്ലയിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനം 23ന് ഉച്ചകഴിഞ്ഞ് 2.30ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഓണ്‍ഗ്രിഡില്‍ പ്രവര്‍ത്തിക്കുന്ന 270 കിലോ വാട്ടിന്റെ പ്ലാന്റാണ് രണ്ടുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ആശുപത്രി ഡയറക്ടര്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍, കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടോണി മാത്യു, എല്‍സോള്‍ പവര്‍ സൊല്യൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ ടിന്‍സു മാത്യു തുടങ്ങിയവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ബ്രദര്‍ ബൈജു വാലുപറമ്പില്‍, ആശുപത്രി ജനറല്‍ മാനേജര്‍ ജേക്കബ് കോര, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഭാരതി മോഹന്‍, ഡെപ്യൂട്ടി മാനേജര്‍ ജിജോ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






