മലഞ്ചരക്ക് മോഷണം വ്യാപകം: വ്യാപാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

മലഞ്ചരക്ക് മോഷണം വ്യാപകം: വ്യാപാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

Mar 19, 2024 - 23:15
Jul 5, 2024 - 23:49
 0
മലഞ്ചരക്ക് മോഷണം വ്യാപകം: വ്യാപാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
This is the title of the web page

 

ഇടുക്കി: മലഞ്ചരക്ക് സാധനങ്ങള്‍ മോഷണം പോകുന്നത് വര്‍ധിച്ചതോടെ വ്യാപാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കട്ടപ്പന മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയവ മോഷണം പോകുന്നത് പതിവായി. വിളകള്‍ വിളവെടുത്ത് ഉണക്കാനിടുന്നതിനിടെയാണ് മോഷണം പോകുന്നത്. ഞായറാഴ്ച ദിവസങ്ങളിലാണ് ഇവ മലഞ്ചരക്ക് കടകളില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവരുന്നത്. ഇതര സംസ്ഥാന തൊഴിലാളികള്‍ ബാഗുകളിലാക്കി മലഞ്ചരക്ക് സാധനങ്ങള്‍ വില്‍ക്കാന്‍ കൊണ്ടുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ മോഷ്ടിച്ചുകൊണ്ടുവരുന്നതാണെന്നാണ് വിവരം.

ഇത്തരത്തില്‍ കൊണ്ടുവരുന്ന മലഞ്ചരക്ക് സാധനങ്ങള്‍ വില കുറച്ചുവാങ്ങാന്‍ മാത്രം ഞായറാഴ്ചകളില്‍ ചില കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതായും വിവരമുണ്ട്. തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ വിളവെടുപ്പിനിടെ മോഷ്ടിക്കുന്നവയാണ് വീട്ടിലേക്ക് തിരികെപോകുന്നുവെന്ന വ്യാജന ട്രാവല്‍ ബാഗുകളിലാക്കി ഞായറാഴ്ചകളില്‍ കടകളില്‍ വില്‍ക്കുന്നത്.
സംശയാസ്പദമായ സാഹചര്യത്തില്‍ എത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ മലഞ്ചരക്ക് സാധനങ്ങള്‍ വാങ്ങാവൂ. ഇവരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍ മുതലായ വിവരങ്ങള്‍ നിര്‍ബന്ധമായും എഴുതിസൂക്ഷിക്കണം. സംശയം തോന്നിയാല്‍ ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കണം.

ഇക്കാര്യത്തില്‍ പൊലീസും വ്യാപാരികളുടെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. മോഷ്ടിച്ച സാധനങ്ങള്‍ കൂടുതലായി കൊണ്ടുവരുന്ന ഞായറാഴ്ചകളില്‍ മലഞ്ചരക്ക്, ആക്രി കടകള്‍ തുറന്നുപ്രവര്‍ത്തിക്കരുതെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളത്തില്‍ പ്രസിഡന്റ് അഡ്വ. എം കെ തോമസ്, ജനറല്‍ സെക്രട്ടറി കെ പി ഹസന്‍ എന്നിവര്‍ പങ്കെടുത്തു

What's Your Reaction?

like

dislike

love

funny

angry

sad

wow