കോതപാറ ക്രിസ്തുരാജ് ദേവാലയം:മലയാറ്റൂര്‍ കാല്‍നട തീര്‍ത്ഥാടനം ആരംഭിച്ചു

കോതപാറ ക്രിസ്തുരാജ് ദേവാലയം:മലയാറ്റൂര്‍ കാല്‍നട തീര്‍ത്ഥാടനം ആരംഭിച്ചു

Mar 19, 2024 - 23:13
Jul 5, 2024 - 23:49
 0
കോതപാറ ക്രിസ്തുരാജ് ദേവാലയം:മലയാറ്റൂര്‍ കാല്‍നട തീര്‍ത്ഥാടനം ആരംഭിച്ചു
This is the title of the web page

ഇടുക്കി: വളകോട് കോതപാറ ക്രിസ്തുരാജ് ചര്‍ച്ച് രാജഗിരിയുടെ നേതൃത്വത്തിലുള്ള മലയാറ്റൂര്‍ കാല്‍നട തീര്‍ത്ഥാടനത്തിന് തുടക്കമായി . ഇന്ന് ഉച്ചയോടെ ആരംഭിച്ച തീര്‍ത്ഥാടന യാത്ര കാല്‍നടയായി സഞ്ചരിച്ച് വിവിധ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി, 22 ആം തീയതിയാണ് മലയാറ്റൂര്‍ മല കയറുന്നത്. 25 ആളുകളാണ് ഈ വര്‍ഷത്തെ കാല്‍നട തീര്‍ത്ഥാടന യാത്രയിലുള്ളത്.

എറണാകുളം ജില്ലയില്‍ സ്ഥിതിചെയ്യുന്ന പ്രധാന ക്രിസ്തീയ തീര്‍ത്ഥാടന കേന്ദ്രമാണ് മലയാറ്റൂര്‍. നോമ്പുകാലാചരണത്തിന്റെ ഭാഗമായി മലയാറ്റൂര്‍ മലമുകളിലെ സെന്റ് തോമസ് പള്ളിയിലേക്ക് എല്ലാ വര്‍ഷവും ഭക്തജന പ്രവാഹമാണ് അനുഭവപ്പെടുന്നത്. കോവിഡ് കാലഘട്ടം ഒഴിച്ചാല്‍ കഴിഞ്ഞ 21 വര്‍ഷമായി ഇവിടെ നിന്നും ഭക്തര്‍ മുടങ്ങാതെ കാല്‍നടയായി മലയാറ്റൂരിലേക്ക് തീര്‍ത്ഥാടനം നടത്താറുണ്ട്. മരകുരിശും ചുമന്ന് നാല് ദിവസങ്ങള്‍ നടന്നാണ് ഭക്തര്‍ മലയാറ്റൂരില്‍ എത്തിച്ചേരുക. ദേവാലയത്തില്‍ നിന്നും പോയ ഭക്തര്‍ക്കായി കഞ്ഞി വിതരണവും സംഘടിപ്പിച്ചിരുന്നു.

 

 

What's Your Reaction?

like

dislike

love

funny

angry

sad

wow